ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Friday, January 06, 2006


പതിവു പോലെ എന്റെ ഇന്ദ്രിയങ്ങള്‍
രാവിനെ അറിയുവാന്‍ തുടങ്ങിയപ്പോള്‍
എന്റെ യാത്ര ഞാന്‍ അവസാനിപ്പിച്ച്‌
ഒരു വീട്‌ പണിയുവാനൊരുങ്ങി
വെള്ളമേഘങ്ങള്‍ കൊണ്ടതിന്റെ
ചുവരു ഞാന്‍ തീര്‍ത്തു
ഇളം കാറ്റിനെ വീടിന്റെ വാതിലുകളാക്കി മാറ്റി
വെളിച്ചതിനായ്‌ നക്ഷത്രങ്ങളെ കെട്ടി തൂക്കി
ആഴിയിലെ മുത്തുകള്‍ കൊണ്ടെന്റെ
ഭവനം ഞാന്‍ അലങ്കരിച്ചു
സൂര്യനുണര്‍ന്നപ്പോള്‍
പകല്‍ വെളിച്ചത്തില്‍ വീടു ഞാന്‍ കണ്ടു
ഭംഗി പോരെനെനിക്കു തോന്നി
ഞാന്‍ വീണ്ടും നടക്കുവാന്‍ തുടങ്ങി
പുതിയൊരിടം തേടി
രാവിനെ കാത്തു കൊണ്ട്‌
ഒരു നല്ല വീടു പണിയുവാനുള്ള
തീരാത്ത ആശയുമായി
സഹയാത്രികരിലൊരുവന്‍ പറഞ്ഞു
ഭ്രാന്തന്‍,ഞാനവനെ കണ്ടു
അവനും എന്നെ പോലെത്തന്നെയായിരുന്നു

4 Comments:

  • At 11:59 PM , Blogger സു | Su said...

    നന്നായിട്ടുണ്ട്.

    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കൂ :)

     
  • At 1:53 AM , Blogger sunil paul said...

    തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനു നന്ദി.
    സുനില്‍

     
  • At 9:32 PM , Blogger രാജ് said...

    പകലിലും വീട് പണിയണം.
    ഇരുട്ടുകൊണ്ട് വീട് പണിയണം.

     
  • At 5:14 AM , Blogger myexperimentsandme said...

    നന്നായിരിക്കുന്നു. ആ പടം താങ്കളുടെ രചനതന്നേ..?

    ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ടെൿനോളജിയിൽ ഞാനെക്സ്‌പേർട്ട്, പെരിങ്ങോടരേ.. അപ്പോ ഇരുട്ടുകൊണ്ട് വീടും പണിയാമല്ലേ.

     

Post a Comment

Subscribe to Post Comments [Atom]

<< Home