മരുഭൂമിയില്‍ നിയെന്റെ പ്രേമത്തിനു
ശവക്കുഴി തോണ്ടി
രക്തമുണങ്ങുന്നതിനു മുന്‍പേ
നീയതിനെ കുഴിച്ചിട്ടു
അതിനു ജീവനുണ്ടായിരുന്നു
മുളച്ചു...വെയിലേറ്റു വളര്‍ന്നു,
പൂവിട്ടു,കായായി
ഒരു നാള്‍ ആരോ
അതിലെ കടന്നുപോയി
പഴുത്തു പാകമായ കായകള്‍
അയളുടെ നാവിനെ നനച്ചു
അയളത് പറിച്ചു,
അതിലായള്‍ കണ്ണീരിന്റെ
ഉപ്പു രുചിച്ചു
എങ്കിലുമതിന്റെ മാധുരം
അയളെ മത്തു പിടിപ്പിച്ചു
ഒരു കാമുകന്‍ കൂടി
പിറന്നു കഴിഞ്ഞിരുന്നു
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home