ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Sunday, September 17, 2006

വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാര്‍ക്കെന്താ കൊമ്പുണ്ടോ?

1. M.A Baby - (Education!!!) degree fail
2. K.P Rajendran - (Land Revenue and Legal Metrology) 10th class and Gusthi
3. Premachandran - (Water and Irrigation) 10th class PhD (Passed with highest Difficulty)
4. A.K Balan - (Electricity and SC/ST Welfare) 10th fail
5. S.Sharma - (Fisheries) 10th fail
6. Kareem - (Commerce and Industries) 10th fail
7. Paloli - (Rural Development, Town Planning etc) 5th class and drill
8. Kodiyeri - (Home, Vigilance and Tourism!!!!) 8th class and gundaisam
9. Achumama - (CM) 4th class - pass or fail doesn't matter

PLEASE FORWARD THIS MAIL TO ALL OF OUR MALAYALIES... WE DESERVE IT... SAKSHARA KERALAM... SUNDARA KERALAM.
..എനിക്ക്‌ ഈയിടെ കിട്ടിയ ഒരു ഇ-മെയില്‍ ആണിത്‌.
എന്താ യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവര്‍ക്കേ ഭരിക്കാനറിയൂ എന്നുണ്ടോ?
വിദ്യാഭ്യാസം ഭരണാധികാരികള്‍ക്ക്‌ ഭൂഷണമാണ്‌,എന്നാല്‍ അതൊരു അവശ്യം വേണ്ട ഒരു യോഗ്യതയാണോ? വിദ്യ കലാലയങ്ങളില്‍ നിന്നു മാത്രമേ നേടാനാവൂ എന്നുണ്ടോ?.ദിവസവും പല തരം ആളുകളുമായി നിരന്തരം ഇടപെടുകയും,വ്യത്യസ്ഥങ്ങളായ അനുഭവങ്ങളിലുടെ കടന്നു പോകുകയും ചെയുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരിക്കും ഒരു പക്ഷേ ഒരു കോളെജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ നാലതിരുകള്‍ക്കുള്ളില്‍ യൌവനം തളച്ചിട്ട വിദ്യാസമ്പന്നനേക്കാള്‍ അറിവുണ്ടാകുക.വിദ്യ പുസ്തകം വായിച്ചു മാത്രം ലഭിക്കുന്ന ഒന്നല്ല. നാം ഇന്നു വരെ കണ്ട ലോകപ്രശ്തരായ രാഷ്ട്രീയ നേതാക്കന്മാരിലും ബിസ്സിനസ്സ്‌ രാജാക്കന്മാരിലും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പലരെയും കാണാവുന്നതാണ്‌.ഇനിയിപ്പോള്‍ ഭരിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസം കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ ഒന്നു ചോദിച്ചോട്ടെ, ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നേതാക്കന്മാരേക്കാളും വിവരം വേണ്ടത്‌ ജനങ്ങള്‍ക്കല്ലേ?

Saturday, September 16, 2006

പ്രണയത്തിന്റെ സാമൂഹ്യശാസ്ത്രം.

പ്രണയിക്കാന്‍ ഉള്ളാലെങ്കിലും ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രണയത്തെ പാടിപുകഴ്തിയിട്ടുള്ളവരാണ്‌ നമ്മുടെ മഹാകവികള്‍. പുരണാങ്ങളിലും ഇേതിഹാസങ്ങളിലും പ്രണയാതുരരായ ധാരാളം കഥാപത്രങ്ങളെ കണ്ടുമുട്ടാവുന്നതാണ്‌. നമ്മളില്‍ പലര്‍ക്കും ജീവിതത്തില്‍ ഏറ്റവും ഒര്‍ക്കാന്‍ ഇഷ്ടപെടുന്ന നിമിഷങ്ങള്‍ പ്രണയത്തിന്റെതാകാം. ഓരോരുത്തരും ഒരു വ്യക്തിയെന്നനിലയില്‍ പ്രണയത്തെ അഗീകരിക്കുന്നവരും ആഗ്രഹിക്കുന്നവരും ആണ്‌. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ മലയാളികള്‍ എങ്ങനെയാണ്‌ പ്രണയത്തെ നോക്കികാണുന്നതെന്ന് ചിന്തിച്ചിടുണ്ടോ?

ഒരോ സമൂഹവും പ്രണയത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്‌. ചില സമൂഹങ്ങളില്‍ പ്രണയം നിഷിദ്ധമാണ്‌,ചിലയിടത്തത്‌ നിയന്ത്രിതമാണ്‌,മറ്റു ചിലയിടങ്ങളില്‍ പ്രണയം അനുവദനീയമാണ്‌. നമ്മുടെയിടയില്‍ പ്രണയം നിയന്ത്രിതവും ചിലപ്പോള്‍ നിഷിദ്ധവുമാണ്‌. ഇവിടെ കുടുബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നു ഉള്ള എതിര്‍പ്പുകള്‍ സ്വഭാവിക പ്രതികരണങ്ങളാണ്‌. വ്യക്തി എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും വ്യത്യസ്ഥങ്ങളായ നിലപാടുകളാണ്‌ മലയാളിയുടേത്‌.

ഒരു പെണ്‍കുട്ടിയുടെയോ ആണ്‍കുട്ടിയുടെയോ ആകാരസൌഷ്ഠവം,സ്വഭാവസവിശേഷത മുതലായ ഘടകങ്ങളാണ്‌ പ്രധാനമായും ഒരാളെ പ്രണയത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത്‌. മേല്‍ പറഞ്ഞ ഘടകങ്ങല്‍ക്ക്‌ പുറമെ സാമ്പത്തിക സാമൂഹ്യ ഘടകങ്ങളും പ്രണയിക്കാനുള്ള തീരുമാനത്തെ സ്വധീനിക്കുന്നുണ്ട്‌. നമ്മുടെ സമൂഹ്യാന്തരീക്ഷത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കാള്‍ പ്രാധാന്യം പലപ്പോഴും മറ്റുള്ളവയ്കാണ്‌. സമ്പത്തികമായ വ്യത്യാസങ്ങള്‍ ഒരു പരിധി വരെയേ വിഷയമാകറുള്ളൂ. മതപരവും ജാതീയവുമായ വ്യത്യാസങ്ങള്‍ കുറേകൂടി പ്രബലമാണ്‌. ജാതീയവും മതപരവുമായ അസമത്വങ്ങള്‍ നിലനിര്‍ത്തുന്നതിന്ന് വേണ്ടിയാവണം നമ്മുടെ സമൂഹം പ്രണയത്തൊടു പൊതുവെയൊരു നിഷേധാത്മക നിലപാട്‌ സ്വീകരിക്കാന്‍ കാരണം. സാമൂഹികമായി വളരെ പുരോഗമിച്ചു എന്നാവാകാശപ്പെടുന്ന നാം ഇപ്പോഴും പലകാര്യങ്ങളെയും വളരെ സങ്കുചിതമായാണ്‌ നോക്കികാണുന്നത്‌ എന്നത്‌ നിഷേധിക്കാനാവത്ത വസ്തവമാണ്‌.

പ്രണയിക്കുന്നതു മൂലം ഒരാള്‍ക്കു ലഭിക്കുന്ന സംതൃപ്തിയേക്കാള്‍ കുടുതലാണ്‌ അതുമൂലം ഉണ്ടാകുന്ന വിഷമതകള്‍,എതിര്‍പ്പിന്റെയും മറ്റും രൂപത്തില്‍. അതുകൊണ്ടു നമ്മുടെയിടയില്‍ പ്രണയിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. അതില്‍ തന്നെ പ്രണയിക്കാന്‍ തയ്യാറുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറവാകനാണ്‌ സാധ്യത.

മക്കളെ തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം എന്നാണു ചൊല്ല്.പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആയിരിക്കണം പ്രാധാനം.മറ്റു പലരും തീരുമാനിച്ച്‌ ആണിന്റെയും പെണ്ണിന്റെയും അഭിപ്രായം ചോദിക്കുന്നതില്‍ നിന്നും സ്വയം തിരുമാനിച്ചു മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാനുള്ള ആര്‍ജ്ജവം ചെറുപ്പക്കാരും, വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള പക്വത സമൂഹവും കാണിക്കേണ്ടിയിരിക്കുന്നു.

Saturday, September 09, 2006

ഓണം: ചില വേറിട്ട ചിന്തകള്‍.

ചത്ത പശുവിന്റെ ജാതകം നോക്കരുത്‌ എന്നാണ്‌.ഓണം കഴിഞ്ഞിട്ടു കുറെ നാളായി. എന്നാലും പറയാതെ വയ്യ.സെപ്തംബര്‍ 3,2006-ലെ ദേശാഭിമാനി വാരികയില്‍(ലക്കം:14,പു:38) പ്രസിദ്ധികരിച്ച ചില ഭാഗങ്ങളാണ്‌ താഴെ.

"ബ്രഹ്മാവിന്റെ പുത്രന്‍ മരീചി.മരീചിയുടെ പുത്രന്‍ കശ്യപന്‍.കശ്യപപുത്രന്‍
ഹിരണ്യകശിപു. ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍.പ്രഹ്ലദാന്റെ മകന്‍ വിരോചനന്‍. വിരോചനന്റെ മകനാണ്‌ മഹാബലി.മഹാവിഷ്ണുവിന്റെ അവതാരമാണ്‌ വാമനമൂര്‍ത്തി. ഇങ്ങനെ വാമനമൂര്‍ത്തിയും മഹാബലിയും സവര്‍ണഹിന്ദുക്കളുടെ പുരണാപുരുഷന്മാരാണ്‌. വാമനമൂര്‍ത്തിക്കും മഹാബലിക്കുമുള്ള ആരാധനായാണ്‌ ഓണാഘോഷത്തിന്റെ കേന്ദ്രക്രിയ. അതിനാല്‍ ഓണം സവര്‍ണഹിന്ദുക്കളുടെ മതപരമായ ആഘോഷമാണ്‌.സവര്‍ണ ഹിന്ദുക്കളുടെ അടിമകളായിരുന്ന അവര്‍ണര്‍ ഓണത്തെയും മഹാബലിയെയും സ്തുതിക്കാന്‍ നിര്‍ബന്ധിതരായിടുണ്ട്‌.ഓണം വിലവെടുപ്പുത്സവമാണെങ്കില്‍ തന്നെ അത്‌ വിളവിന്റെയും ഭൂമിയുടെയും ഉടമകളായിരുന്ന സവര്‍ണഹിന്ദുക്കളുടെ ഉത്സവമായിരുന്നുവല്ലോ.അവര്‍ണര്‍ക്ക്‌ ഓണം എന്തായിരുന്നു എന്ന് ആ പഴഞ്ചൊല്ല് തെളിയിക്കും.'ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കുന്‍പിളില്‍ കഞ്ഞി'...."

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പി കുഞ്ഞിരാമന്‍ നായര്‍, ഓണം, സവര്‍ണഹിന്ദുമതം' എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌ മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്‌. തുടര്‍ന്ന്

"...വാമനാവതാരമായ തൃക്കാക്കരയപ്പനെയോ,ബ്രഹ്മവംശജനും വിഷ്ണുഭക്തനുമായ മഹാബലിയെയോ ആരാധിക്കാന്‍ ക്രിസ്ത്യനികള്‍ക്കും, മുസ്ലികള്‍ക്കും ബൌദ്ധന്മാര്‍ക്കും സാദ്ധ്യമല്ല.അതുകൊണ്ട്‌ ഓണം അഹിന്ദുക്കളുടെ ആഘോഷമേയല്ല. എന്നാല്‍ സവര്‍ണഹിന്ദു
വര്‍ഗീയവാദിയായ പട്ടം താണുപ്പിള്ളയുടെ സര്‍ക്കാര്‍ 1961-ല്‍ ഓണത്തെ കേരളത്തിന്റെ ദെശിയോത്സവമായി പ്രഖ്യാപിച്ചു."

ആരാണ്‌ ഓണത്തിന്റെ ജാതിയും മതവും ഇപ്പോള്‍ നോക്കാന്‍ പോകുന്നത്‌.അതിന്റെയൊട്ടു അവശ്യവുമില്ല.ഓണം ഒരു മതത്തിന്റെ ആഘോഷമായിരുന്നിരിക്കാം,പക്ഷേ ഇന്നതു കൂടുതല്‍ മതേതരമായിണ്ട്‌.ഓണം അടിച്ചേല്‍പിക്കപെട്ട ഒരു ആഘോഷമാണെന്നും തൊന്നുന്നില്ല.ദേശാഭിമാനിയില്‍ തന്നെ എന്‍ പി വി ഉണ്ണിത്തിരി 'ഓണം ഒരു സമത്വസുന്ദര സമൂഹസങ്കല്‍പത്തിന്റെ ഒര്‍മ്മപുതുക്കല്‍' എന്നൊരു ലേഖനം എഴുതിയിടുണ്ട്‌. അതില്‍ ഇങ്ങനെ പറയുന്നു

"ലോകത്തിലെങ്ങും നൂറ്റാണ്ടുകളായി പല രീതിയില്‍ കൊണ്ടാടിപോരുന്ന
വിളവെടുപ്പുത്സവങ്ങളിലൊന്നാണ്‌ ഓണം സമൃദ്ധിസൂചകങ്ങളും വിനോദപരങ്ങളുമായ പല ചടങ്ങുകളും അവയിലെല്ലാമെന്നപോലെ ഓണത്തിലും കാണാം.ജാതിമതാതീതമായ ഒരു
കാര്‍ഷികോത്സവമാണത്‌. അതുമായി ബന്ധപ്പെട്ട്‌ പണ്ട്‌ കേരളത്തില്‍ നടത്തിയിരുന്ന ഓണപ്പടയില്‍ സുറിയാനി ക്രിസ്തനികളും പങ്കെടുത്തിരുന്നുവെന്ന് ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.....

....ഓണക്കോടി, ഓണസദ്യ, ഓണപൂക്കളം,ഓണവില്ലുക്കൊട്ട്‌,ഓണത്തല്ല്, ഓണപ്പൂവിളി എന്നിങ്ങനെ കേരളത്തില്‍ പൊതുവിലും പുലികളി, കൈക്കൊട്ടികളി,വള്ളംകളി,തലപ്പ്പ്പന്ത്‌, കോല്‍കളി,ഊഞ്ഞാലാട്ടം
മുതലായി പ്രദേശികമായും സവിശേഷമായും ഓണത്തിനൊടനുബന്ധിച്ച്‌ പണ്ടും ഇന്നും കാണുന്ന ഇനങ്ങലൊന്നും തന്നെ ജാതീയമോ മതപരമോ ആയി ബന്ധമില്ലത്തവയാണ്‌".


Thursday, September 07, 2006

ആമുഖം: ഒരിടത്ത്‌ മാവേലി എന്ന ഒരുവനുണ്ടായിരുന്നു.അവന്‍ അസുരനായിരുന്നു.വളരെ ക്ഷേമത്തോടെ അവന്‍ രാജ്യം ഭരിച്ചിരുന്നു.അവന്‍ അസുരനാകയാല്‍ ദൈവം വാമനനായി അവതരിച്ചു.അവനെ പാതാളത്തിലേക്കു ചവിട്ടി താഴ്തി.അവന്‍ അസുരനെങ്കിലും നല്ലവനാകയാല്‍ ആണ്ടിലൊരിക്കല്‍ തന്റെ രാജ്യം വന്നു കാണുവാന്‍ വാമനന്‍ അവനെ അനുവദിച്ചു. അവന്റെ രാജ്യം ഇന്നും ആമോദത്തോടെ അവനെ വരവേല്‍ക്കുന്നു.നന്മ ചെയ്യുന്നവര്‍ ഭാഗ്യവാന്മര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു മരണമില്ല.

ഒരു ഓണക്കാലം കൂടി കഴിഞ്ഞു!

ഓണത്തിന്റെ മട്ടും ഭാവവുമെല്ലാം വളരെയേറെ മാറിയിട്ടുണ്ട്‌.കൈക്കൊട്ടികളി,തുമ്പിത്തുള്ളല്‍,ഊഞ്ഞാല്‍,പൂക്കളം,സദ്യ,ഓണപാട്ടുകാള്‍ അങ്ങനെ പലതുമായിരുന്നു ഓണം.കാലം മാറിയതോടെ ഓണത്തിന്റെ കോലവും മാറി. പണ്ടത്തെപോലെ തന്നെ ഓണം ആഘോഷിക്കാന്‍ നമുക്കു സാധിച്ചെന്നു വരില്ല, അതിന്റെ ആവശ്യവുമില്ല.അന്നത്തെ ഓണം കുറെക്കുടെ സാമൂഹികമായിരുന്നു. ഓണകളികളും, പൂക്കളമൊരുക്കലും എല്ലാം സമൂഹത്തിലെ എല്ല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. ഇന്നു നമ്മളില്‍ ഭൂരിഭാഗവും കാഴ്ചക്കാര്‍ മാത്രമാണ്‌,ടിവിയുടെ മുന്‍പില്‍ ഓണം ആഘോഷിക്കുന്നവര്‍. ഇതിനൊരു മാറ്റം ആവശ്യമല്ലേ?

Friday, September 01, 2006


നാടെങ്ങും പൂവിളികള്‍ ഉയരുകയായി.....ആഘോഷത്തിന്റെ ഒരു ഓണക്കാലം കൂടി....എല്ലവര്‍ക്കും എന്റെ പൊന്നോണാശംസകള്‍

Wednesday, August 23, 2006


സ്ത്രീപീഡനം കേരളത്തില്‍ വാര്‍ത്തയല്ലാതായിട്ടു കാലങ്ങളായി. പ്രമുഖര്‍ ഉള്‍പെടുന്ന വാര്‍ത്തകള്‍ക്കെ ഇപ്പോള്‍ പ്രാധാന്യമുള്ളൂ.പീഡനങ്ങളായും വാണിഭങ്ങളായും, മറ്റു പല രീതിയിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതു ഗൌരവമായി കാണേണ്ടതുണ്ട്‌. നിയമപരമായി മാത്രം നേരിടേണ്ട ഒരു പ്രശ്നം അല്ല ഇത്‌. എന്തുകൊണ്ടു ഇത്തരം സംഭവങ്ങല്‍ ഉണ്ടാകുന്നു എന്നു വളരെ വിശദമായി ചര്‍ച്ചചെയ്യപ്പെടെണ്ടതുണ്ട്‌.

നമ്മുടെ സമൂഹം സ്ത്രീപുരുഷ ബന്ധങ്ങളോടെടുക്കുന്ന നിലപാടുകള്‍, പുരുഷന്‍ സ്ത്രീയേയും സ്ത്രീ പുരുഷനെയും നോക്കിക്കാണുന്ന രീതി തുടങ്ങി നമ്മുടെ സമൂഹമനസാക്ഷിയെ നിര്‍ണയിക്കുന്നതും സ്വാധീനിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചു ഗൌരവമായ വിശകലനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്‌.

ഒരു കാര്യം തീര്‍ച്ചയാണു,നമ്മുടെ സമൂഹം ക്രീയാത്മകമായ സ്ത്രീ പുരുഷ ഇടപെടലുകളെ പോലും വളരെ സംശയത്തോടുക്കൂടിയാണു കാണുന്നത്‌. ഇതു ഗുണകരമായ സ്ത്രീ പുരുഷ ഇടപെടലുകളെ വളരെയെറെ പരിമിതപ്പെടുത്തുണ്ട്‌. കുറെക്കൂടി തുറന്ന സമീപനം പല വിപരീത പ്രവണതകളെയും ഇല്ലതാക്കന്‍ സാഹയിച്ചേക്കും

Friday, January 06, 2006


പതിവു പോലെ എന്റെ ഇന്ദ്രിയങ്ങള്‍
രാവിനെ അറിയുവാന്‍ തുടങ്ങിയപ്പോള്‍
എന്റെ യാത്ര ഞാന്‍ അവസാനിപ്പിച്ച്‌
ഒരു വീട്‌ പണിയുവാനൊരുങ്ങി
വെള്ളമേഘങ്ങള്‍ കൊണ്ടതിന്റെ
ചുവരു ഞാന്‍ തീര്‍ത്തു
ഇളം കാറ്റിനെ വീടിന്റെ വാതിലുകളാക്കി മാറ്റി
വെളിച്ചതിനായ്‌ നക്ഷത്രങ്ങളെ കെട്ടി തൂക്കി
ആഴിയിലെ മുത്തുകള്‍ കൊണ്ടെന്റെ
ഭവനം ഞാന്‍ അലങ്കരിച്ചു
സൂര്യനുണര്‍ന്നപ്പോള്‍
പകല്‍ വെളിച്ചത്തില്‍ വീടു ഞാന്‍ കണ്ടു
ഭംഗി പോരെനെനിക്കു തോന്നി
ഞാന്‍ വീണ്ടും നടക്കുവാന്‍ തുടങ്ങി
പുതിയൊരിടം തേടി
രാവിനെ കാത്തു കൊണ്ട്‌
ഒരു നല്ല വീടു പണിയുവാനുള്ള
തീരാത്ത ആശയുമായി
സഹയാത്രികരിലൊരുവന്‍ പറഞ്ഞു
ഭ്രാന്തന്‍,ഞാനവനെ കണ്ടു
അവനും എന്നെ പോലെത്തന്നെയായിരുന്നു