ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Wednesday, January 04, 2006

ഇ-സാഹിത്യവും ഇ-മൊഴികളും(blogs)

എം.എന്‍ കാരശ്ശേരി മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ(മാതൃഭൂമി; പുസ്തകം 83;ലക്കം 44;ജനു 1-7,2006) ഇ-സാഹിത്യം എന്ന ലേഖനമാണ്‌ ഈ കുറിപ്പിനാധാരം

സങ്കേതികത മലയാളിയുടെ സംവേദന ശീലത്തിലും സാഹിത്യത്തിന്റെ സ്വാഭാവത്തിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചൊരു അന്വേഷണമാണ്‌ പ്രസ്തുത ലേഖനം.വെബ്‌ മാസികകളെക്കുറിച്ചും,മലയാളം പോര്‍ട്ടലുകളെക്കുറിച്ചും മറ്റും വളരെ വിശദമായിതന്നെ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്‌.പക്ഷേ, ഇ-മൊഴികളെ (blog-നു എന്റെ വക ഒരു മലയാളം പേരാണ്‌ അപരാധമാണെങ്കില്‍ ക്ഷമിക്കുക) കുറിച്ചു ലേഖനത്തില്‍ ഒരു സൂചന പോലും ഇല്ലെന്നുള്ളത്‌ ഒരു ന്യൂനതയാണ്‌
വായനക്കാരന്റെയും എഴുത്തുക്കാരന്റെയും സര്‍ഗാന്മകമായ ഇടപെടലുകള്‍ക്ക്‌ ഇത്രയേറെ സ്വതന്ത്യം ലഭിക്കുന്ന ഒരു മാധ്യമം വേറെയില്ലന്നു തന്നെ പറയാം. ഇ-മൊഴികളിലുടെ വായനക്കാരനും എഴുത്തുകാരനും ആസ്വാദനത്തിലും സംവേദനത്തിലും ഒരു പുതിയ മേഖല സൃഷ്ടിക്കുനുണ്ട്‌.ഭാവിയില്‍ ഇ-മൊഴികള്‍ നമ്മുടെ സമൂഹ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും എന്നുള്ളതില്‍ തര്‍ക്കം ഇല്ല.

6 Comments:

 • At 11:20 PM , Blogger കണക്കൻ said...

  കാരശ്ശേരിയെ എനിക്ക് നേരിട്ടറിയാം. ബ്ലോഗുഗളെ പറ്റി അദ്ദേഹത്തിനറിയാതിരിക്കാൻ സാധ്യതയുണ്ട്. അടുത്ത വേനലിനേ വീട്ടിൽ പോവൂ. നേരിൽ കാണുമ്പോൾ പറയാം ബ്ലൊഗുഗളെ പറ്റിയും ബ്ലോഗന്മാരെ പറ്റിയും.

   
 • At 7:02 PM , Anonymous Anonymous said...

  സാധാരണ ലേഖനങ്ങളില്‍‌ പരാമര്‍ശിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ച് അടിക്കുറിപ്പുകള്‍ കൊടുക്കറ് പതിവാണ്. പക്ഷേ ആരും ഇന്റര്‍നെറ്റിനെക്കുറിച്ചെഴുതുമ്പോള്‍ വെബ്സൈറ്റ് url കൊടുത്തു കാണാറില്ല. കാരശ്ശേരിയും പതിവു തെറ്റിച്ചില്ല... ഇതൊക്കെ ഇനി എന്നാണാവോ മാറുക... കാണുമ്പോള്‍ അതും കൂടി പറയണേ...

  ജയന്‍

   
 • At 1:39 AM , Blogger -സു‍-|Sunil said...

  spiderman, Can you please scan the pages of mathrbhumi and send to us?-S-

   
 • At 7:52 PM , Blogger sunil paul said...

  sunil,
  sorry, i was away from my home.
  hope to post article soon

   
 • At 8:59 PM , Blogger sunil paul said...

  sunil
  i think you already got it
  i read your article on this in your blog.

   
 • At 7:05 PM , Blogger എ. എം. ഷിനാസ് said...

  ചേകന്നൂര്‍ മൗലവിപ്രശ്നത്തിലെടുത്ത രചനാപരമായ രണോത്സുകത ജമാ അത്തെ ഇസ്ലാമിയോടും സി. പി. എമ്മിന്‍റെ അവസരവാദത്തോടും എന്തുകൊണ്ട് എം. എന്‍. കാരശ്ശേരി കൈക്കൊള്ളുന്നില്ല?

  വായിക്കുക: http://www.scribd.com/document_downloads/3376079?extension=pdf&secret_password=

   

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home