1. M.A Baby - (Education!!!) degree fail
2. K.P Rajendran - (Land Revenue and Legal Metrology) 10th class and Gusthi
3. Premachandran - (Water and Irrigation) 10th class PhD (Passed with highest Difficulty)
4. A.K Balan - (Electricity and SC/ST Welfare) 10th fail
5. S.Sharma - (Fisheries) 10th fail
6. Kareem - (Commerce and Industries) 10th fail
7. Paloli - (Rural Development, Town Planning etc) 5th class and drill
8. Kodiyeri - (Home, Vigilance and Tourism!!!!) 8th class and gundaisam
9. Achumama - (CM) 4th class - pass or fail doesn't matter
PLEASE FORWARD THIS MAIL TO ALL OF OUR MALAYALIES... WE DESERVE IT... SAKSHARA KERALAM... SUNDARA KERALAM.
..എനിക്ക് ഈയിടെ കിട്ടിയ ഒരു ഇ-മെയില്‍ ആണിത്.
എന്താ യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവര്‍ക്കേ ഭരിക്കാനറിയൂ എന്നുണ്ടോ?
വിദ്യാഭ്യാസം ഭരണാധികാരികള്‍ക്ക് ഭൂഷണമാണ്,എന്നാല്‍ അതൊരു അവശ്യം വേണ്ട ഒരു യോഗ്യതയാണോ? വിദ്യ കലാലയങ്ങളില്‍ നിന്നു മാത്രമേ നേടാനാവൂ എന്നുണ്ടോ?.ദിവസവും പല തരം ആളുകളുമായി നിരന്തരം ഇടപെടുകയും,വ്യത്യസ്ഥങ്ങളായ അനുഭവങ്ങളിലുടെ കടന്നു പോകുകയും ചെയുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരിക്കും ഒരു പക്ഷേ ഒരു കോളെജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ നാലതിരുകള്‍ക്കുള്ളില്‍ യൌവനം തളച്ചിട്ട വിദ്യാസമ്പന്നനേക്കാള്‍ അറിവുണ്ടാകുക.വിദ്യ പുസ്തകം വായിച്ചു മാത്രം ലഭിക്കുന്ന ഒന്നല്ല. നാം ഇന്നു വരെ കണ്ട ലോകപ്രശ്തരായ രാഷ്ട്രീയ നേതാക്കന്മാരിലും ബിസ്സിനസ്സ് രാജാക്കന്മാരിലും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പലരെയും കാണാവുന്നതാണ്.ഇനിയിപ്പോള്‍ ഭരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ ഒന്നു ചോദിച്ചോട്ടെ, ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നേതാക്കന്മാരേക്കാളും വിവരം വേണ്ടത് ജനങ്ങള്‍ക്കല്ലേ?