ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Saturday, September 16, 2006

പ്രണയത്തിന്റെ സാമൂഹ്യശാസ്ത്രം.

പ്രണയിക്കാന്‍ ഉള്ളാലെങ്കിലും ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രണയത്തെ പാടിപുകഴ്തിയിട്ടുള്ളവരാണ്‌ നമ്മുടെ മഹാകവികള്‍. പുരണാങ്ങളിലും ഇേതിഹാസങ്ങളിലും പ്രണയാതുരരായ ധാരാളം കഥാപത്രങ്ങളെ കണ്ടുമുട്ടാവുന്നതാണ്‌. നമ്മളില്‍ പലര്‍ക്കും ജീവിതത്തില്‍ ഏറ്റവും ഒര്‍ക്കാന്‍ ഇഷ്ടപെടുന്ന നിമിഷങ്ങള്‍ പ്രണയത്തിന്റെതാകാം. ഓരോരുത്തരും ഒരു വ്യക്തിയെന്നനിലയില്‍ പ്രണയത്തെ അഗീകരിക്കുന്നവരും ആഗ്രഹിക്കുന്നവരും ആണ്‌. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ മലയാളികള്‍ എങ്ങനെയാണ്‌ പ്രണയത്തെ നോക്കികാണുന്നതെന്ന് ചിന്തിച്ചിടുണ്ടോ?

ഒരോ സമൂഹവും പ്രണയത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്‌. ചില സമൂഹങ്ങളില്‍ പ്രണയം നിഷിദ്ധമാണ്‌,ചിലയിടത്തത്‌ നിയന്ത്രിതമാണ്‌,മറ്റു ചിലയിടങ്ങളില്‍ പ്രണയം അനുവദനീയമാണ്‌. നമ്മുടെയിടയില്‍ പ്രണയം നിയന്ത്രിതവും ചിലപ്പോള്‍ നിഷിദ്ധവുമാണ്‌. ഇവിടെ കുടുബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നു ഉള്ള എതിര്‍പ്പുകള്‍ സ്വഭാവിക പ്രതികരണങ്ങളാണ്‌. വ്യക്തി എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും വ്യത്യസ്ഥങ്ങളായ നിലപാടുകളാണ്‌ മലയാളിയുടേത്‌.

ഒരു പെണ്‍കുട്ടിയുടെയോ ആണ്‍കുട്ടിയുടെയോ ആകാരസൌഷ്ഠവം,സ്വഭാവസവിശേഷത മുതലായ ഘടകങ്ങളാണ്‌ പ്രധാനമായും ഒരാളെ പ്രണയത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത്‌. മേല്‍ പറഞ്ഞ ഘടകങ്ങല്‍ക്ക്‌ പുറമെ സാമ്പത്തിക സാമൂഹ്യ ഘടകങ്ങളും പ്രണയിക്കാനുള്ള തീരുമാനത്തെ സ്വധീനിക്കുന്നുണ്ട്‌. നമ്മുടെ സമൂഹ്യാന്തരീക്ഷത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കാള്‍ പ്രാധാന്യം പലപ്പോഴും മറ്റുള്ളവയ്കാണ്‌. സമ്പത്തികമായ വ്യത്യാസങ്ങള്‍ ഒരു പരിധി വരെയേ വിഷയമാകറുള്ളൂ. മതപരവും ജാതീയവുമായ വ്യത്യാസങ്ങള്‍ കുറേകൂടി പ്രബലമാണ്‌. ജാതീയവും മതപരവുമായ അസമത്വങ്ങള്‍ നിലനിര്‍ത്തുന്നതിന്ന് വേണ്ടിയാവണം നമ്മുടെ സമൂഹം പ്രണയത്തൊടു പൊതുവെയൊരു നിഷേധാത്മക നിലപാട്‌ സ്വീകരിക്കാന്‍ കാരണം. സാമൂഹികമായി വളരെ പുരോഗമിച്ചു എന്നാവാകാശപ്പെടുന്ന നാം ഇപ്പോഴും പലകാര്യങ്ങളെയും വളരെ സങ്കുചിതമായാണ്‌ നോക്കികാണുന്നത്‌ എന്നത്‌ നിഷേധിക്കാനാവത്ത വസ്തവമാണ്‌.

പ്രണയിക്കുന്നതു മൂലം ഒരാള്‍ക്കു ലഭിക്കുന്ന സംതൃപ്തിയേക്കാള്‍ കുടുതലാണ്‌ അതുമൂലം ഉണ്ടാകുന്ന വിഷമതകള്‍,എതിര്‍പ്പിന്റെയും മറ്റും രൂപത്തില്‍. അതുകൊണ്ടു നമ്മുടെയിടയില്‍ പ്രണയിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. അതില്‍ തന്നെ പ്രണയിക്കാന്‍ തയ്യാറുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറവാകനാണ്‌ സാധ്യത.

മക്കളെ തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം എന്നാണു ചൊല്ല്.പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആയിരിക്കണം പ്രാധാനം.മറ്റു പലരും തീരുമാനിച്ച്‌ ആണിന്റെയും പെണ്ണിന്റെയും അഭിപ്രായം ചോദിക്കുന്നതില്‍ നിന്നും സ്വയം തിരുമാനിച്ചു മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാനുള്ള ആര്‍ജ്ജവം ചെറുപ്പക്കാരും, വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള പക്വത സമൂഹവും കാണിക്കേണ്ടിയിരിക്കുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home