ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Friday, January 06, 2006


പതിവു പോലെ എന്റെ ഇന്ദ്രിയങ്ങള്‍
രാവിനെ അറിയുവാന്‍ തുടങ്ങിയപ്പോള്‍
എന്റെ യാത്ര ഞാന്‍ അവസാനിപ്പിച്ച്‌
ഒരു വീട്‌ പണിയുവാനൊരുങ്ങി
വെള്ളമേഘങ്ങള്‍ കൊണ്ടതിന്റെ
ചുവരു ഞാന്‍ തീര്‍ത്തു
ഇളം കാറ്റിനെ വീടിന്റെ വാതിലുകളാക്കി മാറ്റി
വെളിച്ചതിനായ്‌ നക്ഷത്രങ്ങളെ കെട്ടി തൂക്കി
ആഴിയിലെ മുത്തുകള്‍ കൊണ്ടെന്റെ
ഭവനം ഞാന്‍ അലങ്കരിച്ചു
സൂര്യനുണര്‍ന്നപ്പോള്‍
പകല്‍ വെളിച്ചത്തില്‍ വീടു ഞാന്‍ കണ്ടു
ഭംഗി പോരെനെനിക്കു തോന്നി
ഞാന്‍ വീണ്ടും നടക്കുവാന്‍ തുടങ്ങി
പുതിയൊരിടം തേടി
രാവിനെ കാത്തു കൊണ്ട്‌
ഒരു നല്ല വീടു പണിയുവാനുള്ള
തീരാത്ത ആശയുമായി
സഹയാത്രികരിലൊരുവന്‍ പറഞ്ഞു
ഭ്രാന്തന്‍,ഞാനവനെ കണ്ടു
അവനും എന്നെ പോലെത്തന്നെയായിരുന്നു

Wednesday, January 04, 2006

ഇ-സാഹിത്യവും ഇ-മൊഴികളും(blogs)

എം.എന്‍ കാരശ്ശേരി മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ(മാതൃഭൂമി; പുസ്തകം 83;ലക്കം 44;ജനു 1-7,2006) ഇ-സാഹിത്യം എന്ന ലേഖനമാണ്‌ ഈ കുറിപ്പിനാധാരം

സങ്കേതികത മലയാളിയുടെ സംവേദന ശീലത്തിലും സാഹിത്യത്തിന്റെ സ്വാഭാവത്തിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചൊരു അന്വേഷണമാണ്‌ പ്രസ്തുത ലേഖനം.വെബ്‌ മാസികകളെക്കുറിച്ചും,മലയാളം പോര്‍ട്ടലുകളെക്കുറിച്ചും മറ്റും വളരെ വിശദമായിതന്നെ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്‌.പക്ഷേ, ഇ-മൊഴികളെ (blog-നു എന്റെ വക ഒരു മലയാളം പേരാണ്‌ അപരാധമാണെങ്കില്‍ ക്ഷമിക്കുക) കുറിച്ചു ലേഖനത്തില്‍ ഒരു സൂചന പോലും ഇല്ലെന്നുള്ളത്‌ ഒരു ന്യൂനതയാണ്‌
വായനക്കാരന്റെയും എഴുത്തുക്കാരന്റെയും സര്‍ഗാന്മകമായ ഇടപെടലുകള്‍ക്ക്‌ ഇത്രയേറെ സ്വതന്ത്യം ലഭിക്കുന്ന ഒരു മാധ്യമം വേറെയില്ലന്നു തന്നെ പറയാം. ഇ-മൊഴികളിലുടെ വായനക്കാരനും എഴുത്തുകാരനും ആസ്വാദനത്തിലും സംവേദനത്തിലും ഒരു പുതിയ മേഖല സൃഷ്ടിക്കുനുണ്ട്‌.ഭാവിയില്‍ ഇ-മൊഴികള്‍ നമ്മുടെ സമൂഹ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും എന്നുള്ളതില്‍ തര്‍ക്കം ഇല്ല.
പുസ്തക വിചാരം

2005-ല്‍ ഞാന്‍ വായിച്ച ,എനിക്കിഷ്ടപെട്ട, നോവല്‍ ആണു Milan Kundera യുടെ Ignorance. ഗ്യഹാതുരുത്വത്തിന്റെ മനോഹരമായ ഭാവപകര്‍ച്ചയാണു ഈ നോവല്‍. ചെക്ക്‌ പ്രവാസികളായ Irene ന്റെയും Josef ന്റെയും ഒര്‍മ്മകളിലുടെയും അനുഭവങ്ങളിലുടെയും ഉള്ള ഒരു യാത്ര. പ്രവാസിയായ ഏതൊരാളും കടന്നുപോകുന്ന വിചാരങ്ങുളും വികാരങ്ങളും വളരെ മനോഹരമായി കഥാകാരന്‍ പകര്‍ത്തിയിട്ടുണ്ട്‌.ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, നാടിനെയും നാട്ടുക്കാരെയും കാണാനുള്ള ആകാംഷ, ജന്മനാട്ടിലെത്തിയാല്‍ അനുഭവപ്പെടുന്ന നിസ്സംഗത ഇതെല്ലമാണു ഈ നോവലിന്റെ ചുരുക്കം

Monday, January 02, 2006

എന്റെ ദുഃഖങ്ങളെ
നിങ്ങളെനിക്കു വിട തരിക!
അല്ലെങ്കിലെന്‍ ദുഃഖങ്ങളില്‍
മുഴുകനൊരു മനം തരിക!
എന്റെ ദൈവങ്ങളെ
നിറയെ മധുരസ്വപ്നങ്ങലെനിക്കു തരിക!
സ്വപ്നങ്ങള്‍ക്കു ഉന്മയുടെ
നിറം പൂശി തരിക!
അല്ലെങ്കിലെന്‍ കാടു കയറും
സ്വപ്നങ്ങള്‍ക്കു കടിങ്ങനിട്ടു തരിക!
അങ്ങനെയെന്റെ സ്വപ്നങ്ങള്‍ക്കു
കുറെ ദുഃഖങ്ങളും
എന്റെ ദുഃഖ്ങ്ങള്‍ക്കു
കുറെ സ്വപ്നങ്ങളും തരിക!