ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Saturday, September 09, 2006

ഓണം: ചില വേറിട്ട ചിന്തകള്‍.

ചത്ത പശുവിന്റെ ജാതകം നോക്കരുത്‌ എന്നാണ്‌.ഓണം കഴിഞ്ഞിട്ടു കുറെ നാളായി. എന്നാലും പറയാതെ വയ്യ.സെപ്തംബര്‍ 3,2006-ലെ ദേശാഭിമാനി വാരികയില്‍(ലക്കം:14,പു:38) പ്രസിദ്ധികരിച്ച ചില ഭാഗങ്ങളാണ്‌ താഴെ.

"ബ്രഹ്മാവിന്റെ പുത്രന്‍ മരീചി.മരീചിയുടെ പുത്രന്‍ കശ്യപന്‍.കശ്യപപുത്രന്‍
ഹിരണ്യകശിപു. ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍.പ്രഹ്ലദാന്റെ മകന്‍ വിരോചനന്‍. വിരോചനന്റെ മകനാണ്‌ മഹാബലി.മഹാവിഷ്ണുവിന്റെ അവതാരമാണ്‌ വാമനമൂര്‍ത്തി. ഇങ്ങനെ വാമനമൂര്‍ത്തിയും മഹാബലിയും സവര്‍ണഹിന്ദുക്കളുടെ പുരണാപുരുഷന്മാരാണ്‌. വാമനമൂര്‍ത്തിക്കും മഹാബലിക്കുമുള്ള ആരാധനായാണ്‌ ഓണാഘോഷത്തിന്റെ കേന്ദ്രക്രിയ. അതിനാല്‍ ഓണം സവര്‍ണഹിന്ദുക്കളുടെ മതപരമായ ആഘോഷമാണ്‌.സവര്‍ണ ഹിന്ദുക്കളുടെ അടിമകളായിരുന്ന അവര്‍ണര്‍ ഓണത്തെയും മഹാബലിയെയും സ്തുതിക്കാന്‍ നിര്‍ബന്ധിതരായിടുണ്ട്‌.ഓണം വിലവെടുപ്പുത്സവമാണെങ്കില്‍ തന്നെ അത്‌ വിളവിന്റെയും ഭൂമിയുടെയും ഉടമകളായിരുന്ന സവര്‍ണഹിന്ദുക്കളുടെ ഉത്സവമായിരുന്നുവല്ലോ.അവര്‍ണര്‍ക്ക്‌ ഓണം എന്തായിരുന്നു എന്ന് ആ പഴഞ്ചൊല്ല് തെളിയിക്കും.'ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കുന്‍പിളില്‍ കഞ്ഞി'...."

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പി കുഞ്ഞിരാമന്‍ നായര്‍, ഓണം, സവര്‍ണഹിന്ദുമതം' എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌ മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്‌. തുടര്‍ന്ന്

"...വാമനാവതാരമായ തൃക്കാക്കരയപ്പനെയോ,ബ്രഹ്മവംശജനും വിഷ്ണുഭക്തനുമായ മഹാബലിയെയോ ആരാധിക്കാന്‍ ക്രിസ്ത്യനികള്‍ക്കും, മുസ്ലികള്‍ക്കും ബൌദ്ധന്മാര്‍ക്കും സാദ്ധ്യമല്ല.അതുകൊണ്ട്‌ ഓണം അഹിന്ദുക്കളുടെ ആഘോഷമേയല്ല. എന്നാല്‍ സവര്‍ണഹിന്ദു
വര്‍ഗീയവാദിയായ പട്ടം താണുപ്പിള്ളയുടെ സര്‍ക്കാര്‍ 1961-ല്‍ ഓണത്തെ കേരളത്തിന്റെ ദെശിയോത്സവമായി പ്രഖ്യാപിച്ചു."

ആരാണ്‌ ഓണത്തിന്റെ ജാതിയും മതവും ഇപ്പോള്‍ നോക്കാന്‍ പോകുന്നത്‌.അതിന്റെയൊട്ടു അവശ്യവുമില്ല.ഓണം ഒരു മതത്തിന്റെ ആഘോഷമായിരുന്നിരിക്കാം,പക്ഷേ ഇന്നതു കൂടുതല്‍ മതേതരമായിണ്ട്‌.ഓണം അടിച്ചേല്‍പിക്കപെട്ട ഒരു ആഘോഷമാണെന്നും തൊന്നുന്നില്ല.ദേശാഭിമാനിയില്‍ തന്നെ എന്‍ പി വി ഉണ്ണിത്തിരി 'ഓണം ഒരു സമത്വസുന്ദര സമൂഹസങ്കല്‍പത്തിന്റെ ഒര്‍മ്മപുതുക്കല്‍' എന്നൊരു ലേഖനം എഴുതിയിടുണ്ട്‌. അതില്‍ ഇങ്ങനെ പറയുന്നു

"ലോകത്തിലെങ്ങും നൂറ്റാണ്ടുകളായി പല രീതിയില്‍ കൊണ്ടാടിപോരുന്ന
വിളവെടുപ്പുത്സവങ്ങളിലൊന്നാണ്‌ ഓണം സമൃദ്ധിസൂചകങ്ങളും വിനോദപരങ്ങളുമായ പല ചടങ്ങുകളും അവയിലെല്ലാമെന്നപോലെ ഓണത്തിലും കാണാം.ജാതിമതാതീതമായ ഒരു
കാര്‍ഷികോത്സവമാണത്‌. അതുമായി ബന്ധപ്പെട്ട്‌ പണ്ട്‌ കേരളത്തില്‍ നടത്തിയിരുന്ന ഓണപ്പടയില്‍ സുറിയാനി ക്രിസ്തനികളും പങ്കെടുത്തിരുന്നുവെന്ന് ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.....

....ഓണക്കോടി, ഓണസദ്യ, ഓണപൂക്കളം,ഓണവില്ലുക്കൊട്ട്‌,ഓണത്തല്ല്, ഓണപ്പൂവിളി എന്നിങ്ങനെ കേരളത്തില്‍ പൊതുവിലും പുലികളി, കൈക്കൊട്ടികളി,വള്ളംകളി,തലപ്പ്പ്പന്ത്‌, കോല്‍കളി,ഊഞ്ഞാലാട്ടം
മുതലായി പ്രദേശികമായും സവിശേഷമായും ഓണത്തിനൊടനുബന്ധിച്ച്‌ പണ്ടും ഇന്നും കാണുന്ന ഇനങ്ങലൊന്നും തന്നെ ജാതീയമോ മതപരമോ ആയി ബന്ധമില്ലത്തവയാണ്‌".


1 Comments:

  • At 4:51 AM , Blogger രാജ് said...

    കുറച്ചു പഴയലക്കം മാതൃഭൂമിയിലും ചുള്ളിക്കാട് ഈ കസര്‍ത്തെല്ലാം കാട്ടിയിരുന്നു. അവിടെ നിന്നു് ഓടിച്ചുവിട്ടതുകൊണ്ടാണോ ദേശാഭിമാനിയില്‍ വീണ്ടും അതേ കാര്യം തന്നെ എഴുതുന്നതു്? ബാലചന്ദ്രന്‍ ചുള്ളിക്കാടിനു് ‘ഓണത്തിനെ പറ്റി ഇപ്രകാരം എഴുതുവാന്‍ പ്രേരിപ്പിച്ച വസ്തുതകളെ’ കുറിച്ചു്, കുറച്ചുനാള്‍ മുമ്പൊരു ചര്‍ച്ച ബൂലോഗത്തില്‍ നടന്നിരുന്നു. ഇതാ ലിങ്ക്.

     

Post a Comment

Subscribe to Post Comments [Atom]

<< Home