ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Thursday, December 15, 2005


മരുഭൂമിയില്‍ നിയെന്റെ പ്രേമത്തിനു
ശവക്കുഴി തോണ്ടി
രക്തമുണങ്ങുന്നതിനു മുന്‍പേ
നീയതിനെ കുഴിച്ചിട്ടു
അതിനു ജീവനുണ്ടായിരുന്നു
മുളച്ചു...വെയിലേറ്റു വളര്‍ന്നു,
പൂവിട്ടു,കായായി
ഒരു നാള്‍ ആരോ
അതിലെ കടന്നുപോയി
പഴുത്തു പാകമായ കായകള്‍
അയളുടെ നാവിനെ നനച്ചു
അയളത്‌ പറിച്ചു,
അതിലായള്‍ കണ്ണീരിന്റെ
ഉപ്പു രുചിച്ചു
എങ്കിലുമതിന്റെ മാധുരം
അയളെ മത്തു പിടിപ്പിച്ചു
ഒരു കാമുകന്‍ കൂടി
പിറന്നു കഴിഞ്ഞിരുന്നു

Wednesday, December 14, 2005


സ്വപ്നങ്ങളുടെ മേച്ചില്‍പുറമാണെന്റെ മനസ്സ്‌
ഒരു ദിവസം ഒരു കൂട്ടം പക്ഷികള്‍ ആ പുല്‍മേട്ടിലിറങ്ങി
അവയുടെ ചിറകുകളില്‍ ആനന്ദത്തിന്റെ
തേന്‍കണങ്ങള്‍ പറ്റിപിടിച്ചിരുന്നു
മത്തുപിടിപ്പിക്കുമാമധുരം
എന്റെ മനസ്സ്‌ ആവോളം ആസ്വദിച്ചു
മനസ്സിന്റെ മിഴികള്‍ കൂന്‌പിയടയുന്നതു ഞാനറിഞ്ഞു
ഉണര്‍ന്നപോള്‍ ഞനൊരു പട്ടുമെത്തയിലല്ലായിരുന്നു
എന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ നടക്കുവാന്‍ തുടങ്ങി
കാലം തീര്‍ത്ത പാതയിലുടെ

Tuesday, December 13, 2005

Palakkad Govt.Victoria college Hostel-ല്‍ വച്ച്‌ ഒരു സുഹ്രുത്ത്‌ എന്റെ ഡയറിയില്‍ ഇങ്ങനെ കോറിയിട്ടു!

"കര്‍ക്കിടക രാവിന്റെ
തേങ്ങല്‍ -മഴ പെയ്യുകയാണ്‌-
പിന്നെ... രാവിന്റെ തണലില്‍ നിലാവ്‌
അതു മഴത്തുള്ളിക്കൊപ്പം പെയ്തിറങ്ങി."
ഞാന്‍ നടക്കുകയായിരുന്നു
വഴിയില്‍ ഒരു പൂവിനെ കണ്ടു
പൂവിന്റെ സുഗന്ധം അവിടെങ്ങും പരന്നിരുന്നു
ഒരു നിമിഷം അവിടെ ഞാന്‍ നിന്നു
ഒരു പൂപ്പാറ്റയായി പറന്ന്
പൂവിതളില്‍ ചെന്നിരുന്നു
പൂവിന്റെ സുഗന്ധം ആവോളം ആസ്വദിച്ചു
ഞാന്‍ ആകാശത്തേക്ക്‌ പറന്നുയര്‍ന്നു
രാവില്‍ മഞ്ഞയ്‌ പൂവിതളുകളില്‍ പെയ്തിറങ്ങി
തുഷാരബിന്ദുവായ്‌ തിര്‍ന്ന ഞാന്‍ മണ്ണിലേക്കിറ്റു വിണു
മണ്ണിലേക്കിറ്റു വീണ എന്നെ
ചെടിയുടെ വേരുകള്‍ വലിച്ചെടുത്തു
വേരുകളില്‍ കൂടി ഞാന്‍
പൂവിതളില്‍ എത്തി ചേര്‍ന്നു
പൂവിന്റെ അംശമായ്‌,പൂവായ്‌
പൂവായ്‌ തീര്‍ന്ന ഞാന്‍
ഇളം കാറ്റിന്റെ പ്രേമസംഗീതം ശ്രവിച്ചു
പ്രേമത്തിന്റെ സുഗന്ധം പേറി
പൂവയ്‌ ഞാന്‍ ഭൂവില്‍ വിടര്‍ന്നു നിന്നു